
തീക്ഷണമായ വെയിലിനെ മറച്ചു കൊണ്ടു സുര്യന്‍ പടിഞ്ഞാറെ ചക്രവാളത്തിലേക്ക് ചാഞ്ഞു ..കടല്കരയില്‍ ആരെയോ കാത്തെന്നപോലെ അപ്പോളും അവള്‍ ഇരികുന്നുണ്ടായിരുന്നു ...സുര്യന്റെ അരുണ രശ്മികളേറ്റ് അവളുടെ കവിള്‍തടം ഒന്നുകുടി ചുവന്നു...അകലുന്ന സുര്യനെ യാത്രയാക്കാന്‍ എന്നപോലെ അവള്‍ ഇരുന്നു.

